09:18am 08 September 2026
NEWS
മാർ ഈവാനിയോസ് ലോ കോളേജിൽ കോഴ്സുകളുടെ ഉദ്ഘാടനം
13/09/2025  12:56 PM IST
nila
 മാർ ഈവാനിയോസ് ലോ കോളേജിൽ കോഴ്സുകളുടെ ഉദ്ഘാടനം

 

പുലിയൂർ: ചെങ്ങന്നൂർ, പുലിയൂർ മാർ ഈവാനിയോസ് ലോ കോളേജിൽ, പഞ്ചവത്സര ബി. എ. എൽ. എൽ. ബി, ബി. കോം. എ. എൽ. എൽ. ബി കോഴ്സുകളുടെ 2025-26 അധ്യയന വർഷ  ഉദ്ഘാടനം നടന്നു. മുൻ പോലീസ് മേധാവിയും, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറുമായ  ലോകനാഥ് ബെഹ്റ ഉദ്ഘാടനം നിർവഹിച്ചു. ടെക്നോളജി പഠിച്ച തനിക്ക് നിയമം നടപ്പാക്കാനുള്ള ചുമതല കിട്ടിയപ്പോൾ അതിനുവേണ്ടി നിയമം പഠിച്ചയാളാണ് താൻ എന്ന്  ലോകനാഥ് ബഹ്റ വെളിപ്പെടുത്തി. മാവേലിക്കര ഭദ്രാസനാധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

മാവേലിക്കര ഭദ്രാസന വികാരി ജനറാൾ മോസ്റ്റ്. റവ. മോൺ. ജോബ് കല്ലുവിളയിൽ, ഡയറക്ടർ റവ. ഫാ. റോബർട്ട് പാലവിളയിൽ, പ്രിൻസിപ്പാൾ ഡോ. ഗിരീഷ് കെ. പിള്ള, പി. ടി. എ. അംഗം ജയൻ എടക്കാട് എന്നിവർ ആശംസകൾ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ അധ്യാപകർ,  അനധ്യാപകർ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.